സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കുന്നത് അവസാനിപ്പിച്ച് നാല് പൊതുമേഖലാ ബാങ്കുകൾ. കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയാണ് മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കുന്ന രീതി അവസാനിപ്പിക്കുന്നത്. ......
കളമശ്ശേരി: ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം ആചരിച്ച് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്. കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗവും എറണാകുളം സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പും സംയുക്തമായാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. ......
സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്കെതിരേ അതിരൂക്ഷ വിമർശനം ഉയരുന്നതിനിടെ ആരോഗ്യവകുപ്പിനെ കൂടുതൽ പ്രതിസന്ധിയിലാക്കി മന്ത്രി സജി ചെറിയാൻ. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയപ്പോഴാണ് താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയാണ് കേരളത്തിലെ ആരോഗ്യവകുപ്പിനെ വെട്ടിലാക്കിയിരിക്കുന്നത്. 2019-ൽ ഡെങ്കിപ്പനി വന്നപ്പോൾ താൻ ആദ്യം സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും എന്നാൽ മരിക്കുമെന്ന ഘട്ടംവന്നപ്പോൾ അമൃതയിൽ കൊണ്ടുപേയതിനാൽ ജീവൻ തിരിച്ചുകിട്ടിയെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ. മന്ത്രിമാർ സ്വകാര്യ ആശുപത്രിയിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന ന്യായീകരണത്തിനിടെ ആയിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന.
സ്വകാര്യ ആശുപത്രിയിൽ മന്ത്രിമാരും പോകും. ......
105 പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തം ഇന്നും നടുക്കുന്ന ഓർമയാണ് സമ്മാനിക്കുന്നത്.1988 ജൂലായ് എട്ടിനാണ് നാടിനെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കു പോയ ഐലൻഡ് എക്സ്പ്രസിന്റെ 10 കോച്ചുകള്‍ കൊല്ലത്തിന് സമീപം പെരുമണ്‍ പാലത്തില്‍നിന്നു അഷ്ടമുടിക്കായലിലേക്കു മറിയുകയായിരുന്നു.
ദുരന്തത്തില്‍ ദുരന്തകാരണം അന്വേഷിക്കാൻ രണ്ട് കമ്മിഷനെ റെയില്‍വേ നിയമിച്ചിരുന്നു. ......
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ വിജയിച്ചതിന് പിന്നാലെ ആകാശ് ദീപ് ആണ് ഹീറോയാവുന്നത്. ബുമ്രയുടെ അഭാവത്തിൽ ഇന്ത്യയുടെ ബിർമിങ്ഹാമിലെ അവസ്ഥ ദയനീയമാവും എന്നായിരുന്നു ഏവരും കരുതിയിരുന്നത്. ......

അരനൂറ്റാണ്ടിലേറെക്കാലം സഭയെ നയിച്ച അദ്ദേഹം, 28-ആം വയസ്സിലാണ് മെത്രാപ്പോലീത്തയായി ചുമതലയേറ്റത്.സംസ്കാരം പിന്നീട് നടക്കുമെന്ന് സഭാ അധികൃതർ അറിയിച്ചു.തൃശ്ശൂർ മൂക്കൻ ഫാമിലിയിൽ ദേവസി കൊച്ചു മറിയം ദമ്പതികളുടെ പത്ത് മക്കളിൽ നാലാമനായിട്ടാണ് ജനനം.കാൽഡിയൻ സിറിയൻ സ്കൂളിൽ ഹൈസ്കൂൾ പഠനം നേടി, സെന്റ് തോമസ് കോളേജിൽനിന്നും ഇൻഡർ മീഡിയേറ്റ് പാസ്സായി ലിയോണർഡ് തിയോളജിക്കൽ കോളേജ് ജബൽപൂർ, സെന്റ് ബോണി ഫൈഡ് കോളേജ് ലണ്ടൻ, യു ടീ കോളേജ് ബാംഗ്ലൂർ, പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരി, യൂണിയൻ തിയോളജിക്കൽ സെമിനാരി ന്യൂയോർക്ക്, എന്നിവിടങ്ങളിൽ ഉപരിപഠനം പൂർത്തിയായി. തിയോളജിയും സുറിയാനിയിലും 2 ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
1961 ൻ ശെമ്മാശ പദവിയിലെത്തിയ തിരുമേനി 1965 കശീശ 1968 ൽ അപ്പിസ്കോപ്പയും തുടർന്ന് മെത്രാപ്പോലീത്തയുമായി സ്ഥാനമേറ്റെടുത്തു.ഓരോ ജന്മദിനത്തിലും ഓരോ പുസ്തകങ്ങൾ പുറത്തിറക്കുക തിരുമേനിയുടെ ശീലമായിരുന്നു.ഏറ്റവും കൂടുതൽ കോപ്പി പ്രചാരത്തിലുള്ള പുസ്തകമാണ് ലാഫിങ് വിത്ത് ദി ബിഷപ്പ്.നിരവധി ഗാനങ്ങൾ രചിച്ച തിരുമേനിയുടെ കാൽവരി ക്രൂശിൽ നോക്കി ഞാൻ എന്ന ഗാനം 101 ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്.ശ്രീ നാരായണ ഗുരു 100 വര്‍ഷം മുമ്പ് രചിച്ച ദൈവദശകം എന്ന ശ്ലോകം യേശു സംസാരിച്ചിരുന്ന അരാമായ ഭാക്ഷയിലേക്ക് മാര്‍ അപ്രേം തിരുമേനി തര്‍ജ്ജമ ചെയ്തിട്ടുണ്ട്.
സംഗീത ആസ്വാദകനായ തിരുമേനി സംഗീതത്തോടുള്ള താല്പര്യം കാരണം സിത്താർ, കീബോർഡ് എന്നിവ തിരക്കുകൾക്കിടയിലും പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ......
ദോഹ : മസ്കത്തിൽ നിന്നും കോഴിക്കോടേക്കുള്ള
സലാം എയർ സർവീസ് താൽകാലികമായി നിറുത്തിവച്ചു.
ജൂലൈ 12 വരെയാണ് സർവീസുകൾ റദ്ദാക്കിയത്. കേരള സെക്ടറിലേക്കുള്ള ഒമാന്റെ ബജറ്റ് വിമാന കമ്പനി കൂടിയായ സലാം എയർ സർവീസ് റദ്ദാക്കിയത് സാധാരണക്കാരായ പ്രവാസികളെ ബാധിച്ചിട്ടുണ്ട്.
എയർ ക്രാഫ്റ്റ് ലഭ്യമല്ലാത്തതും യാത്രക്കാർ കുറഞ്ഞതുമാണ്l സർവിസ് നിർത്താൻ കാരണമെന്നാണ് സൂചന.വിമാനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ കഴിഞ്ഞ ദിവസം മുതൽ ട്രാവൽ ഏജന്റുമാർക്കും യാത്രക്കാർക്കും സലാം എയർ അയച്ച്l തുടങ്ങിയിട്ടുണ്ട്. ......
കുറ്റൂർ കാഞ്ഞിരത്താം മോഡിയിൽ പണ്ടാത്തയിൽ വീട്ടിൽ ത്രേസ്യാമ്മ വർഗീസ് (65), മക്കളായ ജോൺ പി. വർഗീസ് (43), റെനി പി. വർഗീസ് (41) എന്നിവർക്കാണ് പരിക്കേറ്റത്.......
തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന് ഉന്നതവിദ്യാഭ്യാസരംഗം തകര്‍ത്തു; രാഷ്ട്രീയ നാടക വേദിയാക്കി സര്‍വകലാശാലകളെ മാറ്റരുത്; കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലകേരളത്തിന്റെ അഭിമാനമായിരുന്ന ഉന്നത വിദാഭ്യാസരംഗത്തെയും ഈ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കി. സര്‍വകലാശാലകളെ സംഘര്‍ഷഭരിതമാക്കുന്നത് വിദ്യാര്‍ഥികളയും രക്ഷകര്‍ത്താക്കളേയും ഒരു പോലെ ആശങ്കയിലാക്കുമെന്നത് മറക്കരുത്. ......